ബ്ലോക്ക് പഞ്ചായത്തിൻ്റെ ചരിത്രം

 1952 ലാണ് മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് രൂപീകൃതമായത്. മൂവാറ്റുപുഴ ബ്ലോക്കിൽ ഉൾപ്പെട്ട പ്രദേശങ്ങൾ പഴയ കോട്ടയം ജില്ലയുടെ ഭാമായിരുന്നു.  കേരളപിറവിക്ക് ശേഷം നടന്ന പുനർവിഭജനത്തെതുടർന്ന് ഈ പ്രദേശം എറണാകുളം ജില്ലയുടെ ഭാഗമായി മാറി.  1958 ൽ മുനിസിപ്പാലിറ്റിയായി മാറിയതോടെ ബ്ലോക്കിൽനിന്നും മൂവാറ്റുപുഴ അടർത്തിമാറ്റി. എങ്കിലും ബ്ലോക്കിൻറെ ആസ്ഥാനം മൂവാറ്റുപുഴ മുനിസിപ്പാലിറ്റി പ്രദേശത്തിൽ തുടർന്നു.  ഇൻഡ്യൻ ഭരണഘടനയുടെ 73,74 ഭേദഗതികളോടെ 1994-ൽ കേരള പഞ്ചായത്ത് രാജ്  ആക്ട് പ്രാബല്യത്തിലാവുകയും ത്രിതല പഞ്ചായത്ത് സംവിധാനം നിലവിൽ വരികയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിന്റെ ആദ്യ ഭരണസമിതി അഡ്വ.ഷൈസൻ പി മാങ്ങഴ പ്രസിഡന്റായി 1995-2000 കാലഘട്ടത്തിലേക്ക് തെരഞ്ഞടുക്കപ്പെട്ടു. 

കേരളത്തിൻറെ വാണിജ്യ തലസ്ഥാനമായ കൊച്ചിയും അനുബന്ധ പ്രദേശങ്ങളും അടങ്ങുന്ന എറണാകുളം ജില്ലയിൽ കാർഷിക മേഖലയായ മൂവാറ്റുപുഴ വേറിട്ടുനിൽക്കുന്നു.  കൃഷിയാണ് മൂവാറ്റുപുഴ ബ്ലോക്കിൻറെ പ്രത്യേകത എന്നതിനാൽതന്നെ കാർഷിക ഉൽപന്നങ്ങളുടെ സാമിപ്യം വ്യാവസായിക പുരോഗതിയെ സഹായിക്കാൻകഴിയുന്ന ഒരു പ്രധാന ഘടകമാണ്.രാദ്യത്തെ പ്രധാന പൈനാപ്പിൾ മാർക്കറ്റിൽ ഒന്നായ നാഴക്കുളം പൈനാപ്പിൾ മാർക്കറ്റ് മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെട്ട മഞ്ഞള്ളൂർ ഗ്രാമപഞ്ചായത്തിലാണ്.  ഇടുക്കിയിൽനിന്നുള്ള കാർഷിക ഉൽപന്നങ്ങളുടെ കയറ്റുമതിക്കായി മൂവാറ്റുപുഴ സംഭരണ മേഖലയായി നിലകൊള്ളുന്നു.  മാത്രവുമല്ല ഈ ബ്ലോക്ക് പഞ്ചായത്തിലെ പ്രദേശങ്ങളുടെ മികച്ച അടിസ്ഥാസൌകര്യങ്ങൾ വ്യവസായ വളർച്ചയേ സഹായിക്കുവാൻ കഴിയുന്ന മറ്റൊരു പ്രധാന ഘടകമാണ്.

പരാമ്പരാഗത മേഖലയിൽ വാളകം പഞ്ചായത്തിൽ കളിമൺ പാത്രനിർമ്മാണയൂണിറ്റും കൈത്തറി വസ്ത്ര നിർമ്മാണ സംഘവും പ്രവർത്തിച്ചുവരുന്നു.  വൻകിട വ്യവസായ ശാലകൾ ഈ ബ്ലോക്ക് പഞ്ചായത്ത് പ്രദേശത്ത് ഇല്ലായെങ്കിൽതന്നെയും 1000 സൂക്ഷമ/ചെറുകിട/ഇടത്തര വ്യവസായ യൂണിറ്റുകൾ ബ്ലോക്കിൻറെ വിവിധ പഞ്ചായത്തുകളിലായി പ്രവർത്തിച്ചുവരുന്നു.  മൂവാറ്റുപുഴ ബ്ലോക്കിൻറെ പായിപ്ര പഞ്ചായത്തിൽ പ്ലൈവുഡ് / തടി അധിഷ്ഠിത വ്യവസായ സ്ഥാപനങ്ങൾ കൂടുതലായി കാണപ്പെടുന്നു. ഗാർമെൻറ് അധിഷ്ഠിത വ്യവസായി, ഫുഡ് ബെയ്സ് വ്യവസായം, പ്ലാസ്റ്റിക് അധിഷ്ഠിത വ്യവസായം എഞ്ചിനീയറിംഗ് വർക്ക് ഷോപ്പുകൾ, മറ്റ് സർവ്വീസ് യൂണിറ്റുകൾ തുടങ്ങിയവയാണ് ബ്ലോക്ക് പഞ്ചായത്ത് പ്രദേശത്തെ പഞ്ചായത്തുകളിൽ അധികമായി നടന്നുവരുന്ന വ്യവസായ സ്ഥാപനങ്ങൾ.