ബ്ലോക്ക് പഞ്ചായത്തിൻ്റെ ചരിത്രം
1952 ലാണ് മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് രൂപീകൃതമായത്. മൂവാറ്റുപുഴ ബ്ലോക്കിൽ ഉൾപ്പെട്ട പ്രദേശങ്ങൾ പഴയ കോട്ടയം ജില്ലയുടെ ഭാഗമായിരുന്നു. കേരളപിറവിക്ക് ശേഷം നടന്ന പുനർവിഭജനത്തെതുടർന്ന് ഈ പ്രദേശം എറണാകുളം ജില്ലയുടെ ഭാഗമായി മാറി. 1958 ൽ മുനിസിപ്പാലിറ്റിയായി മാറിയതോടെ ബ്ലോക്കിൽനിന്നും മൂവാറ്റുപുഴ അടർത്തിമാറ്റി. എങ്കിലും ബ്ലോക്കിൻറെ ആസ്ഥാനം മൂവാറ്റുപുഴ മുനിസിപ്പാലിറ്റി പ്രദേശത്തിൽ തുടർന്നു. ഇൻഡ്യൻ ഭരണഘടനയുടെ 73,74 ഭേദഗതികളോടെ 1994-ൽ കേരള പഞ്ചായത്ത് രാജ് ആക്ട് പ്രാബല്യത്തിലാവുകയും ത്രിതല പഞ്ചായത്ത് സംവിധാനം നിലവിൽ വരികയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിന്റെ ആദ്യ ഭരണസമിതി അഡ്വ.ഷൈസൻ പി മാങ്ങഴ പ്രസിഡന്റായി 1995-2000 കാലഘട്ടത്തിലേക്ക് തെരഞ്ഞടുക്കപ്പെട്ടു.
കൂടുതൽ വായിക്കുക