ഒറ്റ നോട്ടത്തില്‍
എറണാകുളം ജില്ലയിൽ മൂവാറ്റുപുഴ താലൂക്കിലാണ് മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് സ്ഥിതിചെയ്യുന്നത്. ആവോലി, ആരക്കുഴ, വാളകം, പായിപ്ര, കല്ലൂർക്കാട്, ആയവന, മഞ്ഞള്ളൂർ, മാറാടി എന്നീ എട്ട് ഗ്രാമപഞ്ചായത്തുകൾ ഉൾക്കൊള്ളുന്നതാണ് മൂവാറ്റുപുഴ ബ്ലോക്ക്പഞ്ചായത്ത്. മൂവാറ്റുപുഴ, ആരക്കുഴ, വാളകം, മുളവൂർ, കല്ലൂർക്കാട്, ഏനാനെല്ലൂർ, മഞ്ഞള്ളൂർ, മാറാടി എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിന് 215.73 ച.കി.മി വിസ്തീർണ്ണവും 14 ഡിവിഷനുകളുമാണുള്ളത്.
ബ്ലോക്ക് പഞ്ചായത്തിന്റെ പേര്: : മൂവാറ്റുപുഴ
ജില്ല : എറണാകുളം
താലൂക്ക് : മൂവാറ്റുപുഴ
ലോകസഭാ മണ്ഡലം : ഇടുക്കി
നിയമസഭാമണ്ഡലം : മൂവാറ്റുപുഴ
പഞ്ചായത്ത് രൂപീകരണ വർഷം : 1952
ബ്ലോക്ക് ഡിവിഷനുകളുടെ എണ്ണം : 14
ഉൾപ്പെടുന്നപഞ്ചായത്തുകൾ : ആരക്കുഴ, ആവോലി, ആയവന കല്ലൂർക്കാട്,മഞ്ഞള്ളൂർ,മാറാടി
പായിപ്ര ,വാളകം
വിസ്തൃതി : 215.73 ച.കി.മി
ജനസംഖ്യ : 162329
സ്ത്രീകൾ : 81527
പുരുഷന്മാർ : 80802
പട്ടികജാതി : 9408
പട്ടികവർഗ്ഗം : 618
ആകെ കുടുംബങ്ങൾ : 38979
ജനസാന്ദ്രത :752/ച.കി.മി
സ്ത്രീപുരുഷ അനുപാതം :1000-983
അതിരുകൾ
വടക്ക് :കൂവപ്പടി , വടവുകോട് ബ്ലോക്കുകൾ
തെക്ക് : പാമ്പാക്കുട ബ്ലോക്ക് , ഇടുക്കി ജില്ല
കിഴക്ക് : ഇടുക്കി ജില്ല , കോതമംഗലം ബ്ലോക്ക് , കോതമംഗലം മുനിസിപാലിറ്റി
പടിഞ്ഞാറ് : വടവുകോട്, പാമ്പാക്കുട ബ്ലോക്കുകൾ