പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിന്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡന്റ് : പ്രസിഡന്റിന്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്.

നെജി ഷാനവാസ്

പ്രസിഡൻ്റ്

ജോസ് പെരുമ്പിള്ളിക്കുന്നേൽ

വൈസ് പ്രസി‍ഡണ്ട് & ചെയർപേഴ്സൺ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ചെയർപേഴ്സൺ, വികസന സ്റ്റാന്‍ഡിംഗ് കമ്മിററി

ചെയർപേഴ്സൺ, വികസന സ്റ്റാന്‍ഡിംഗ് കമ്മിററി

ജെയസ് ജോൺ

ചെയർപേഴ്സൺ, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സുലൈഖ മക്കാർ

ചെയർപേഴ്സൺ, ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്‍ഡിംഗ് കമ്മിററി

കൃഷ്ണൻകുട്ടി ഇ.കെ

സെക്രട്ടറി, ബ്ലോക്ക് പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

 എറണാകുളം ജില്ലയിൽ മൂവാറ്റുപുഴ താലൂക്കിലാണ് മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് സ്ഥിതിചെയ്യുന്നത്.  ആവോലി, ആരക്കുഴ, വാളകം, പായിപ്ര, കല്ലൂർക്കാട്, ആയവന, മഞ്ഞള്ളൂർ, മാറാടി എന്നീ എട്ട് ഗ്രാമപഞ്ചായത്തുകൾ ഉൾക്കൊള്ളുന്നതാണ് മൂവാറ്റുപുഴ ബ്ലോക്ക്പഞ്ചായത്ത്. മൂവാറ്റുപുഴ, ആരക്കുഴ, വാളകം, മുളവൂർ, കല്ലൂർക്കാട്, ഏനാനെല്ലൂർ, മഞ്ഞള്ളൂർ, മാറാടി എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിന് 215.73 ച.കി.മി വിസ്തീർണ്ണവും 14 ഡിവിഷനുകളുമാണുള്ളത്. ബ്ലോക്ക് പഞ്ചായത്തിന്റെ പേര്:                         :  ...

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ബ്ലോക്ക് പഞ്ചായത്തിൻ്റെ ചരിത്രം

1952 ലാണ് മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് രൂപീകൃതമായത്. മൂവാറ്റുപുഴ ബ്ലോക്കിൽ ഉൾപ്പെട്ട പ്രദേശങ്ങൾ പഴയ കോട്ടയം ജില്ലയുടെ ഭാഗമായിരുന്നു.  കേരളപിറവിക്ക് ശേഷം നടന്ന പുനർവിഭജനത്തെതുടർന്ന് ഈ പ്രദേശം എറണാകുളം ജില്ലയുടെ ഭാഗമായി മാറി.  1958 ൽ മുനിസിപ്പാലിറ്റിയായി മാറിയതോടെ ബ്ലോക്കിൽനിന്നും മൂവാറ്റുപുഴ അടർത്തിമാറ്റി. എങ്കിലും ബ്ലോക്കിൻറെ ആസ്ഥാനം മൂവാറ്റുപുഴ മുനിസിപ്പാലിറ്റി പ്രദേശത്തിൽ തുടർന്നു.  ഇൻഡ്യൻ ഭരണഘടനയുടെ 73,74 ഭേദഗതികളോടെ 1994-ൽ കേരള പഞ്ചായത്ത് രാജ് ആക്ട് പ്രാബല്യത്തിലാവുകയും ത്രിതല പഞ്ചായത്ത് സംവിധാനം നിലവിൽ വരികയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിന്റെ ആദ്യ ഭരണസമിതി അഡ്വ.ഷൈസൻ പി മാങ്ങഴ പ്രസിഡന്റായി 1995-2000 കാലഘട്ടത്തിലേക്ക് തെരഞ്ഞടുക്കപ്പെട്ടു.

കൂടുതൽ വായിക്കുക